ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ട്രംപിന്റെ ഇടപെടല്‍ പരിഗണിച്ചാണ് പേര് നിര്‍ദേശിച്ചതെന്ന് എക്സ് പോസ്ററിലൂടെ പാക്കിസ്ഥാന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ കരസേന മേധാവി അസീം മുനീറുമായി വൈറ്റ് ഹൗസില്‍ ട്രംപ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഈ നീക്കം. തന്റെ ഇടപെടല്‍ മൂലമാണ് ഇന്ത്യ ~പാക് സംഘര്‍ഷം അവസാനിച്ചതെന്ന അവകാശവാദം ഉയര്‍ത്തി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നുവെങ്കിലും ഇന്ത്യ ഇത് തള്ളിയിരുന്നു.

Comments: